Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Shaheen

ഭീകരസംഘത്തിലെ വനിതാഡോക്‌ടർ ദുബായിലേക്കു കടക്കാൻ പദ്ധതിയിട്ടു

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി ചെ​​​ങ്കോ​​​ട്ട സ്ഫോ​​​ട​​​ന​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ വ​​​നി​​​താ​​​ഡോ​​​ക്‌​​​ട​​​ർ ഷ​​​ഹീ​​​ൻ സ​​​യീ​​​ദ് ദു​​​ബാ​​​യി​​​ലേ​​​ക്കു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഫ​​​രീ​​​ദാ​​​ബാ​​​ദ് അ​​​ൽ ഫ​​​ലാ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഡോ​​​ക്‌​​​ട​​​റാ​​​യ ഷ​​​ഹീ​​​ന്‍റെ പാ​​​സ്പോ​​​ർ​​​ട്ട് അ​​​പേ​​​ക്ഷ​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ എ​​​ടു​​​ത്ത ഫോ​​​ട്ടോ പോ​​​ലീ​​​സ് പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി.

ല​​​ക്നോ സ്വ​​​ദേ​​​ശി​​​യും ഭീ​​​ക​​​ര​​​സം​​​ഘ​​​ത്തി​​​ലെ പ്ര​​​ധാ​​​നി​​​ക​​​ളി​​​ലൊ​​​രാ​​​ളു​​​മാ​​​യ ഡോ. ​​​മു​​​സ​​​മ്മി​​​ൽ അ​​​ഹ​​​മ്മ​​​ദ് ഗ​​​നാ​​​യി​​​യു​​​ടെ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും സു​​​ഹൃ​​​ത്തു​​​മാ​​​യ ഡോ. ​​​ഷ​​​ഹീ​​​ൻ പാ​​​സ്പോ​​​ർ​​​ട്ടി​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​ത് അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ്. ഡോ​​​ക്‌​​​ട​​​ർ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട ഭീ​​​ക​​​ര​​​സം​​​ഘം പ​​​ദ്ധ​​​യി​​​ട്ടി​​​രു​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​പ​​​ര​​​ന്പ​​​ര​​​യ്ക്കു മു​​​ന്പാ​​​യോ പി​​​ന്നീ​​​ടോ രാ​​​ജ്യം വി​​​ടാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു ഷ​​​ഹീ​​​ൻ പാ​​​സ്പോ​​​ർ​​​ട്ടി​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​തെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ​​​റ​​​യു​​​ന്നു. പാ​​​ക് ഭീ​​​ക​​​ര​​​ൻ മ​​​സൂ​​​ദ് അ​​​സ​​​റി​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ജ​​​യ്ഷ് ഇ ​​​മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ വ​​​നി​​​താ തീ​​​വ്ര​​​വാ​​​ദി ഗ്രൂ​​​പ്പ് ഇ​​​ന്ത്യ​​​യി​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ഷ​​​ഹീ​​​നെ​​​യാ​​​ണു ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

വ​​​നി​​​താ​​​ഡോ​​​ക്‌​​​ട​​​റു​​​ടെ പാ​​​സ്പോ​​​ർ​​​ട്ട് അ​​​പേ​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പോ​​​ലീ​​​സ് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നി​​​ടെ​​​യാ​​​ണു സം​​​ഘാം​​​ഗ​​​മാ​​​യ ഡോ. ​​​മു​​​സ​​​മ്മി​​​ലി​​​ന്‍റെ വാ​​​ട​​​ക കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​​നി​​​ന്നു വ​​​ൻ സ്ഫോ​​​ട​​​ക​​​ശേ​​​ഖ​​​രം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സം 30ന് ​​​ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ൽ​​​നി​​​ന്നു മു​​​സ​​​മ്മി​​​ലി​​​നെ​​​യും ആ​​​ദി​​​ൽ അ​​​ഹ​​​മ്മ​​​ദ് റാ​​​ത്ത​​​റി​​​നെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. അ​​​ൽ ഫ​​​ലാ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഇ​​​വ​​​രു​​​ടെ മ​​​റ്റൊ​​​രു സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ഡോ. ​​​ഉ​​​മ​​​ർ ന​​​ബി ഇ​​​തി​​​നി​​​ടെ ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ ചാ​​​വേ​​​റാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു പാ​​​സ്പോ​​​ർ​​​ട്ട് അ​​​പേ​​​ക്ഷ​​​ക​​​യു​​​ടെ ഭീ​​​ക​​​ര​​​ബ​​​ന്ധം വെ​​​ളി​​​വാ​​​യ​​​ത്.

കൂ​​​ട്ടാ​​​ളി​​​ക​​​ളു​​​ടെ അ​​​റ​​​സ്റ്റി​​​നെ​​​യും ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ൽ​​​നി​​​ന്നു സ്ഫോ​​​ട​​​ക​​​വ​​​സ്തു ശേ​​​ഖ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഷ​​​ഹീ​​​ന​​​യു​​​ടെ നീ​​​ക്ക​​​ങ്ങ​​​ൾ ഫ​​​രീ​​​ദാ​​​ബാ​​​ദ് പോ​​​ലീ​​​സ് സൂ​​​ക്ഷ്മ​​​മാ​​​യി നി​​​രീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​ന് അ​​​ൽ ഫ​​​ലാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​ന്പ​​​സി​​​ലേ​​​ക്ക് അ​​​വ​​​ളു​​​ടെ ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കാ​​​ൻ പോ​​​ലീ​​​സു​​​കാ​​​രെ അ​​​യ​​​ച്ചു. ഡോ. ​​​ഷ​​​ഹീ​​​ന​​​യെ 11ന് ​​​ല​​​ക്നോ​​​യി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തോ​​​ടെ ഇ​​​വ​​​രു​​​ടെ ഭീ​​​ക​​​ര​​​ബ​​​ന്ധം വ്യ​​​ക്ത​​​മാ​​​യി.

ജ​​​മ്മു കാ​​​ഷ്മീ​​​ർ, ഹ​​​രി​​​യാ​​​ന, ഡ​​​ൽ​​​ഹി, യു​​​പി തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രു​​​ടെ വെ​​​ള്ള​​​ക്കോ​​​ള​​​ർ ഭീ​​​ക​​​ര​​​ശൃം​​​ഖ​​​ല​​​യു​​​ടെ കൂ​​​ടു​​​ത​​​ൽ ചു​​​രു​​​ളു​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പു​​​റ​​​ത്തു​​​വ​​​രു​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഡോ. ​​​ഷ​​​ഹീ​​​ന്‍റെ ഭീ​​​ക​​​ര​​​ബ​​​ന്ധം പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

Latest News

Up